കാസര്‍കോട്:പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി.പി ദിനേശനെയാണ് (40) കാസര്‍കോട് അഡി.ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് നീലേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന വി ഉണ്ണികൃഷണനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.