Sunday, June 22, 2025

ഷിവമോഗ്ഗയില്‍ പോര്‍കാളകള്‍ കാണികളില്‍ കയറി നടത്തിയ അക്രമത്തില്‍ രണ്ട് മരണം

Must Read

ലോകേഷ്

മംഗളൂറു:ഷിവമോഗ്ഗ ജില്ലയില്‍ തിങ്കളാഴ്ച രണ്ടിടങ്ങളില്‍ ജെല്ലിക്കെട്ട് സമാന പോര്‍ കാളകള്‍ കാണികള്‍ക്കിടയിലേക്ക് കയറിയുണ്ടായ അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു.അല്‍കോല സ്വദേശി വി.കെ.ലോകേഷ്(34),മാലൂരിലെ കെ.രംഗനാഥ്(24) എന്നിവരാണ് മരിച്ചത്.

കെ.രംഗനാഥ്

ഷിവമോഗ്ഗ കൊണഗവള്ളി ഗ്രാമത്തില്‍ കാളയെ കളത്തിലിറക്കിയുള്ള കായിക വിനോദം കാണാന്‍ തടിച്ചു കൂടിയ നൂറുകണക്കിനാളുകളുടെ മുന്‍നിരയില്‍ ഇടം നേടിയതായിരുന്നു ലോകേഷ്.വിറളിപൂണ്ട് ആള്‍ക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് അയാള്‍ വീണു.ഉടന്‍ ഷിവമോഗ്ഗ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ മരിച്ചു.ഷികാരിപുര മാലൂരില്‍ ഒന്നാം നിരയില്‍ നിലയുറപ്പിച്ച് ആര്‍പ്പുവിളിക്കുകയായിരുന്നു രംഗനാഥ്.പൊടുന്നനെ കാണികള്‍ക്കിടയിലേക്ക് കുതിച്ച കാളയുടെ ആദ്യ ഇരയായ അയാളും ഷിവമോഗ്ഗ ആശുപത്രിയില്‍ മരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img