തിരുവനന്തപുരം:നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയില്‍ 2023 ജനുവരി 09 മുതല്‍ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച വാര്‍ത്തകള്‍ ഏറ്റവും മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത പത്ര, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായും പത്ര, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, ക്യാമറാമാന് എന്നിവര്‍ക്കായും ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 25 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
അവാര്‍ഡ് ജേതാക്കള്‍ക്ക് പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കുന്നതാണ്. അച്ചടിമാധ്യമങ്ങളുടെ എന്‍ട്രികള്‍ ബന്ധപ്പെട്ട മാധ്യമത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകള്‍ സഹിതവും ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ എന്‍ട്രികള്‍ (വീഡിയോ, ഓഡിയോ, റിപ്പോര്‍ട്ടുകള്‍ എന്നിവ) പെന്‍ഡ്രൈവിലോ എന്‍ട്രികളുടെ യൂട്യൂബ് ലിങ്ക് klibf2022mediaawards@gmail.com എന്ന ഇ-മെയില്‍ മുഖേനയോ അവസാന തീയതിയായ 25.01.2023-ന് വൈകുന്നേരം 5.00 മണിക്ക് മുമ്പായി ലഭ്യമാക്കേണ്ടതാണ്.
2023 ജനുവരി 01 മുതല്‍ 16 വരെ തീയതികള്‍ക്കുള്ളില്‍ പ്രസിദ്ധീകരിച്ചതോ സംപ്രേക്ഷണം ചെയ്തിട്ടുള്ളതോ ആയ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ആണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. മാധ്യമ അവാര്‍ഡുകള്‍ സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാ ഫോമും കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.niyamasabha.org) ലഭ്യമാണ്.