Monday, June 23, 2025

വനിതാ അധ്യാപകരില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം : കെ.കെ.രമ

Must Read

കോഴിക്കോട് : ഹയര്‍ സെക്കണ്ടറി മേഖലയില്‍ പഠിപ്പിക്കുന്നതിന് പുറമെ നിരന്തരമായി അധികഭാരം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് എം എല്‍ എ കെ.കെ. രമ അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന തല വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വനിത അധ്യാപകര്‍ക്കും ആര്‍ത്താവാവധി അനുവദിക്കാന്‍ നടപടി സ്വീകരിക്കണ മെന്നും ആവശ്യപ്പെട്ടു. സമൂഹത്തില്‍ നിന്നുള്ള ഏത് തരം അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെയും സ്ത്രീകള്‍ പ്രതികരണ ബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും കണ്‍വന്‍ഷനില്‍ ഉന്നയിച്ചു.

എച്ച് എസ് എസ് ടി എ വനിതാ ഫോറം കണ്‍വീനര്‍ നയനാ ദാസ് അധ്യക്ഷത വഹിച്ചു. യുവ സാഹിത്യകാരി എം.എ ഷഹനാസ് ആധുനിക കാലഘട്ടത്തിലെ അധ്യാപന രംഗത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ച് പ്രഭാഷണം നടത്തി. എച്ച് എസ് എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ. ആര്‍ മണികണ്ഠന്‍ മുഖ്യാതിഥി ആയിരുന്നു. ട്രഷറര്‍ ഡോ.മഹേഷ് ബാബു , പി.രാധാകൃഷ്ണന്‍ , അബ്ദുള്‍ ലത്തീഫ്, എം.റിയാസ്, കെ.യു നിഷ, ഇ പ്രീതി , ജി. സുജാത , കെ.പി. അനില്‍കുമാര്‍ , കെ.എ. അഫ്‌സല്‍, പി.കെ. ഫൗസിയ, പി.സി. ഹാജിറ എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img