Tuesday, June 24, 2025

നാദാപുരത്ത് വ്യാപാരികള്‍ക്കായി സുരക്ഷാ സാക്ഷരത ക്യാമ്പയിന്‍ ആരംഭിച്ചു

Must Read

കോഴിക്കോട് :നാദാപുരം പഞ്ചായത്ത് കക്കംവള്ളിയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയിന് തുടക്കമായി. പഞ്ചായത്ത്, പോലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. നാദാപുരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫായിസ് അലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍,മെമ്പര്‍ അബ്ബാസ് കണയ്ക്കല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ.സി നന്ദകുമാര്‍, ഷൈനീഷ് മൊകേരി, കെഎസ്ഇബി സബ് എഞ്ചിനീയര്‍ കെ.വി ശ്രീലാല്‍, ഹാരിസ് മാത്തോട്ടത്തില്‍, കെ സെയ്ത് ,റഹീം കോറോത്ത് എന്നിവര്‍ സംസാരിച്ചു.

സ്വയം സുരക്ഷയും കെട്ടിടങ്ങളുടെ സുരക്ഷയും, ദുരന്തങ്ങള്‍ ഉണ്ടായാല്‍ ലഘൂകരണം സാധ്യമാക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, പാഴ് വസ്തുക്കളുടെ സംസ്‌കരണം, കെട്ടിടങ്ങളുടെയും വ്യക്തികളുടെയും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സുരക്ഷ, പൊതുജനങ്ങളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ വിവിധ ഉദ്യോഗസ്ഥര്‍ ക്ലാസ് എടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img