ദുബായ്: ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യുഎഇ ഘടകം സംഘടിപ്പിക്കുന്ന എമിറേറ്റ്‌സിലെ പ്രമുഖരായ 16 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഫുട്്‌ബോള്‍ ടൂര്ണമെന്റിന്റെ ബ്രോഷറിന്റെ പ്രകാശനം സേഫ് ലൈന്‍എം ഡി അബൂബക്കര്‍ കുറ്റിക്കോല്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആസിഫ് ബി.എ മേല്‍പറമ്പക്ക് നല്‍കി നിര്‍വ്വഹിച്ചു.
2023 ജനുവരി 22 ഞായറാഴ്ച ദുബായ് അബുഹൈലിലുള്ള പേള്‍ വിസ്ഡം സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ അല്‍ റായഅബായസ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ടൂര്‍ണ്ണമെന്റില്‍
നോക്ക്ഔട്ട് രീതിയിലാണ് മത്സരങ്ങള്‍ നടക്കുക.
കെഫായുടെ (കേരള എക്‌സ്പാറ്റ് ഫുടബോള്‍ അസോസിയേഷന്‍) അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും .
ചടങ്ങില്‍ മുനീര്‍പള്ളിപ്പുറം,നൗഷാദ് നാനോ,ഹനീഫ ടീആര്‍ ,റാഫി മാക്കോട് ,ഇല്ല്യാസ് ഹില്‍ടോപ് ,അന്‍സാര്‍ സഫ ,ഫൈസല്‍ തോട്ടം ,മൊയ്തു വളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു