റിയാദ്: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്ത്, പത്‌നി മധുലിക റാവത്ത്, മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപ്, സഹപ്രവര്‍ത്തകരായ മറ്റ് കര -വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പ്രണാമം അര്‍പ്പിച്ച് റിയാദ് ടാക്കീസ് അനുസ്മരണ ചടങ്ങ് നടത്തി.
മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ പുഷ്പാര്‍ച്ചനയോടെ തുടങ്ങിയ പരിപാടിയില്‍ പ്രസിഡന്റ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് പാറയില്‍ സ്വാഗതം പറഞ്ഞു.
ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യക്ക് നഷ്ട്ടമായത് പകരം വെക്കാനില്ലാത്ത ധീര സൈനികരെയാണെന്നും അവരുടെ സേവനങ്ങള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപെട്ടുകിടക്കുമെന്നും ശിഹാബ് പറഞ്ഞു.
പ്രവാസികള്‍ അടക്കം ഓരോ ഇന്ത്യക്കാരനും സുഖമായുറങ്ങുന്നത് അതിര്‍ത്തിയില്‍ കാവലിന് സൈനികരുള്ളത് കൊണ്ടാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. രാജ്യത്തിന്റെ ആഘോഷങ്ങളില്‍ മാത്രമല്ല ദുഖത്തിലും പങ്കെടുക്കാന്‍ പ്രവാസികള്‍ ബാധ്യസ്ഥരാണ്. അതിനു റിയാദ് ടാക്കീസ് പോലുള്ള സംഘടനകള്‍ മുന്നിട്ടു വരുന്നത് ഏറെ സന്തോഷം നല്‍കുന്നതായും സുലൈമാന്‍ വിഴിഞ്ഞം അഭിപ്രായപ്പെട്ടു.
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധികളായ സുലൈമാന്‍ വിഴിഞ്ഞം, ഷംനാദ് കരുനാഗപ്പള്ളി, ഉപദേശക സമിതി അംഗം സലാം പെരുമ്പാവൂര്‍, വൈസ് പ്രസിഡണ്ട് നൗഷാദ് ആലുവ, കോഡിനേറ്റര്‍ ഷൈജു പച്ച, ട്രഷറര്‍ സാജിദ് നൂറനാട്, റിജോഷ് കടലുണ്ടി, ഹരി കായംകുളം, ഷമീര്‍ കല്ലിങ്കല്‍ സംസാരിച്ചു.
സജീര്‍ സമദ്, സുനില്‍ ബാബു എടവണ്ണ, ഷംനാസ് അയൂബ്, ശംഷു തൃക്കരിപ്പൂര്‍, ഷാഫി നിലമ്പൂര്‍, സിജോ മാവേലിക്കര, ജിസ്സോ തോമസ്, ജോസ് കടമ്പനാട്, സുനീര്‍ കുട്ടി, മഹേഷ് ജയ്, നെയിം നാസ്, സാബിത് കൂരാച്ചുണ്ട്, ഷൈജു നിലമ്പൂര്‍, വരുണ്‍ കണ്ണൂര്‍, അന്‍വര്‍ യുനൂസ്, നൗഷാദ് പുനലൂര്‍, ദില്‍ഷാദ് കൊല്ലം, റാഫി, റോബിന്‍, നൗഫല്‍, ഷാനില്‍ , നാസര്‍ ആലുവ നേതൃത്വം നല്‍കി.
കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, രാഘുനാഥ് പറശിനിക്കടവ്, സുരേഷ് ശങ്കര്‍, ഷഫീഖ് അഹമ്മദ്, സലിം കളക്കര, സജീര്‍ പൂന്തുറ, സലിം ആര്‍ത്തിയില്‍ പങ്കെടുത്തു.