Thursday, June 19, 2025

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍പെട്ടു; ദിണ്ടിഗലില്‍ ഒരാള്‍ മരിച്ചു, കട്ടപ്പനയില്‍ 16 പേര്‍ക്ക് പരിക്ക്

Must Read

കട്ടപ്പന/ദിണ്ടിഗല്‍: രണ്ടിടങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. തമിഴ്‌നാട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് 16പേര്‍ക്ക് പരിക്കേറ്റു.
തമിഴ്‌നാട്ടില്‍ ഇന്ന് രാവിലെ ദിണ്ടിഗലിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള 20 ഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 3.45നാണ് തമിഴ്‌നാട് സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് കട്ടപ്പനയില്‍അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് വളവിലുണ്ടായിരുന്ന വീടിന്റെ കാര്‍ പോര്‍ച്ചിന് മുകളിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു. കാപ്പാട് ഷഫീഖ് എന്നയാളുടേതാണ് വീട്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടം നടന്നത് അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്. 2016ലും ഈ വീടിന് മുകളിലേയ്ക്ക് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് വീണിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img