Saturday, June 21, 2025

നിലപാടു തിരുത്തിയില്ലെങ്കിൽ സർക്കാറുകൾ കാണാനിരിക്കുന്നത് പ്രക്ഷോഭങ്ങളുടെ അട്ടിപ്പേറുകൾ: പി. കെ കുഞ്ഞാലിക്കുട്ടി

Must Read

ദുബൈ: ജന വിരുദ്ധ നിലപാടുകളും ന്യൂനപക്ഷാവകാശധ്വംസനങ്ങളും നിർലജ്ജം തുടരുന്ന കേന്ദ്ര – കേരള സർക്കാറുകൾക്കെതിരെയുള്ള  പ്രക്ഷോഭങ്ങളിൽ നിന്ന് യുഡിഫും മുസ്‌ലിം ലീഗും ഒരിഞ്ച് പിറകോട്ടു പോവുകയില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലക്ഷങ്ങളെ പങ്കെടുപ്പിച്ച്  കോഴിക്കോട്ടു നടത്തിയ റാലി കേവലമൊരു തുടക്കം മാത്രമാണ്. നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങൾ കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ പ്രക്ഷോഭങ്ങളുടെ അട്ടിപ്പേറുകളുടേതായിരിക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു. കെഎംസിസി  യു എ ഇ ദേശീയ ദിന സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  യുഎഇ എന്ന രാജ്യത്തോടൊപ്പം വളര്‍ന്നവരാണ് മലയാളി സമൂഹവും. മഹാരഥന്മാരായ ഭരണാധികാരികൾ വളർത്തിയെടുത്ത ഈ നാട്ടിന്റെ മണ്ണിൽ പ്രവാസികൾക്ക് ലഭിക്കുന്ന പരിഗണനകൾക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. ഒരു പോറ്റു രാജ്യം ജന്മ നാട്ടിലെ പൗരന്മാർക്കുള്ള പരിഗണ നൽകി നമ്മെ സംരക്ഷിക്കുന്നത് നമ്മൾ അവരോടു കാണിക്കുന്ന സ്നേഹവും കൂറും കൊണ്ടാണെന്ന തിരിച്ചറിവ് ഓരോ പ്രവാസിക്കും ഉണ്ടായിരിക്കണമെന്നും കുഞ്ഞാലികുട്ടി അഭ്യർത്ഥിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. കേരളത്തിൽ ന്യൂനപക്ഷ അവകാശങ്ങൾക്കു വേണ്ടി ലീഗ് നടത്തുന്ന ഏതു പോരാട്ടങ്ങൾക്കൊപ്പവും യു ഡി എഫ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആക്ടിങ് പ്രസിഡണ്ട്  എം. സി ഹുസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ ആമുഖ പ്രഭാഷണം നടത്തി.   വത്താനി അല്‍ ഇമാറാത്ത് ഫൗണ്ടേഷന്‍ നാഷണല്‍ ആക്ടിവിറ്റീസ് ഡയറക്ടര്‍ തമീമ മുഹമ്മദ് അല്‍നസര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുല്‍ ഉത്തം ചന്ദ്, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുവ്വറലി ശിഹാബ് തങ്ങള്‍, എ.കെ. എം അഷ്‌റഫ് എം. എല്‍. എ, കൈലാസ ആശ്രമം സ്വാമി ബ്രഹ്മാനന്ദ തീർത്ഥ ഹരിഹർ,  വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മന്പാട് , സി വി എം വാണിമേല്‍, ശംസുദ്ദീന്‍ ബിന്‍ മുഹയുദ്ദീന്‍, ഡോ: പി. എ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര, ഡോ: പുത്തൂര്‍ റഹ് മാൻ, പി.കെ അന്‍വര്‍ നഹ, നിസാര്‍ തളങ്കര, അഷ്‌റഫ് എടനീര്‍, പി.കെ ഇസ്മാഈല്‍, ഒ. കെ ഇബ്രാഹിം,അഡ്വ: സാജിദ് പ്രസംഗിച്ചു. ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ സ്വാഗതവും  ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടിയില്‍ നന്ദിയും പറഞ്ഞു. Photo :ദുബൈ കെ. എം. സി. സി യുടെ യു. എ. ഇ. ദേശീയ ദിനാഘോഷ സമാപന പരിപാടിയിൽ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img