Thursday, June 19, 2025

പ്രവാസി സമൂഹം സാമ്പത്തിക ഭദ്രതക്ക് പദ്ധതികൾ ആവിഷ്കരിക്കണം: എ. കെ. എം. അഷ്‌റഫ്‌ എം. എൽ. എ.

Must Read


ദുബൈ: കാരുണ്യ പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴും പ്രവാസി സമൂഹം സാമ്പത്തിക ഭദ്രതക്കായുള്ള പദ്ധതികൾ കൂടി ആവിഷ്ക്കരിക്കണമെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ്‌ അഭ്യർത്ഥിച്ചു. ദുബൈ കെ. എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടോക്ക് വിത്ത് ലീഡേർസ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ തിരിച്ചെത്തിയ പല പ്രവാസികളും നിലവിൽ ജീവിത പ്രാരാബ്ദക്കാരായി മാറിയ അവസ്ഥയാണെന്നും അത് കൊണ്ട് തന്നെ പ്രവാസി സമൂഹം കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സാമ്പത്തിക ഭദ്രതക്കായി പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും  എം.എൽ.എ ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് തലത്തിൽ നിന്നുള്ള നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിന് എല്ലാവിധ സഹകരണങ്ങളും തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും നിയമസഭാ പ്രവാസി കാര്യ സമിതി മെമ്പർ കൂടിയായ എ.കെ.എം.അഷ്‌റഫ്‌ പറഞ്ഞു. പ്രവാസി സമൂഹം മുന്നോട്ട് വന്നാൽ മാത്രമേ പ്രവാസി പുനരധിവാസമടക്കമുള്ള പല പദ്ധതികളും എളുപ്പത്തിലാക്കാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ള പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രവാസികൾ വൈകരുതെന്ന് ചടങ്ങിൽ സംസാരിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ എടനീർ അഭിപ്രായപ്പെട്ടു. 
ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.സി ഹുസൈനാർ ഹാജി എടച്ചാക്കൈ, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റുമാരായ ഹനീഫ് ചെർക്കള, അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, ജില്ലാ കെ.എം.സി.സി ഭാരവാഹികളായ ഹനീഫ് ടി.ആർ, മഹമൂദ് ഹാജി പൈവളിക, റഷീദ് ഹാജി കല്ലിങ്കാൽ, അഷ്‌റഫ്‌ പാവൂർ, സി.എച്ച് നൂറുദ്ദീൻ, സലാം തട്ടാനിച്ചേരി , മണ്ഡലം നേതാക്കളായ ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ് ഭാവനഗർ, ഡോ: ഇസ്മായിൽ, റഹൂഫ്  കെ ജി എൻ ,ഷബീർ കൈതക്കാട്, ഷാജഹാൻ  കാഞ്ഞങ്ങാട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img