Friday, June 20, 2025

കേരള സ്‌കൂള്‍ കലോത്സവം: വേദികള്‍ ഹരിതാഭമാകും

Must Read

കോഴിക്കോട്: അറുപത്തി ഒന്നാമത് കേരള സ്‌കൂള്‍ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓപീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് നിര്‍വഹിച്ചു.
ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവം ഹരിത ചട്ട പ്രകാരം നടത്തുക എന്നതാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ലക്ഷ്യം. ഇതിനായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. ഡിസംബര്‍ 27,28,29 തിയ്യതികളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഡിസംബര്‍ 28 ന് ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഹരിത ചട്ടത്തെ കുറിച്ച് ബോധവത്ക്കരിക്കും. പരിശീലനം നേടിയ വളണ്ടിയര്‍മാരെ കലോത്സവ നഗരിയില്‍ സേവനത്തിനായി ഉപയോഗപ്പെടുത്തും. കലോത്സവത്തിന്റെ മുഴുവന്‍ വേദികളും പ്ലാസ്റ്റിക് മുക്തമാകും. പേപ്പര്‍ഗ്ലാസ് ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കരുത് എന്ന നിര്‍ദേശം നല്‍കും.
ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ മുഖ്യവേദിയുടെ പന്തല്‍നിര്‍മാണം പുരോഗമിക്കുകയാണ്. മൈതാനത്തിന്റെ ഒരു വശത്തുള്ള ചതുപ്പ് ചതിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. അതിനാല്‍ തന്നെ മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള പവലിയന്‍ എഫ്.സി.ഐ ഗോഡൗണ്‍ റോഡിലെ സ്‌കൂള്‍ മുറ്റത്തേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. ചതുപ്പ് നികത്തണമെങ്കില്‍ ലോഡ് കണക്കിന് മണ്ണ് ഇടേണ്ടിവരും. മൈതാനത്ത് മറ്റു വിധത്തിലുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ പ്രതിരോധ വകുപ്പിന്റെ അനുമതി വേണം. രണ്ടും പ്രയാസമായതിനാലാണ് പവലിയന്‍ മറ്റൊരിടത്തേക്ക് മാറ്റുന്നത്.പ്രധാന മത്സരങ്ങളില്‍ ചിലത് സാമൂതിരി സ്‌കൂളിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. പാര്‍ക്കിങിന് പോളിടെക്‌നിക്ക് ഗ്രൗണ്ട് ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img