
കോഴിക്കോട്: കഴിഞ്ഞ ഒക്ടോബറില്‍ പുതിയ ബസ് സ്റ്റാന്‍ഡ് ന് സമീപത്തുള്ള മെസ്സില്‍ നടന്ന മോഷണക്കേസില്‍ ഒരാള്‍ അറസ്റ്റിലായി. എലത്തൂര്‍ കാട്ടിലപ്പീടിക സ്വദേശി അഭിനവ് എന്ന സച്ചു (18) ആണ് പോലീസിന്റെ പിടിയിലായത്. മയക്കുമരുന്ന് ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൂട്ടുകാരോടൊപ്പം കടകളില്‍ കയറി സാധനങ്ങള്‍ക്ക് വില ചോദിച്ച് കടക്കാരന്റെ ശ്രദ്ധമാറ്റിയാണ് മോഷണം നടത്താറുള്ളത്. കസബ പോലീസ് സ്റ്റേഷന് പരിധിയില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള മെസ്സില്‍ നടന്ന പിടിച്ചുപറിയിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. കോഴിക്കോട് ബീച്ചില്‍ വെച്ച് കസബ ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ് പ്രതിയെ അറസ്റ്റ് ചെയ്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാര്‍, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് , കസബ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.