Thursday, June 19, 2025

’26 വയസ്സെന്നു പറയാന്‍ സഖാവ് പറഞ്ഞു’: ആനാവൂര്‍ നാഗപ്പന് കുരുക്കായി ഓഡിയോ

Must Read

തിരുവനന്തപുരം:എസ്എഫ്ഐ നേതാവായി തുടരാന്‍ യഥാര്‍ഥ പ്രായം മറച്ചുവയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിര്‍ദേശിച്ചതായി നേതാവിന്റെ പേരിലുള്ള ശബ്ദ സന്ദേശം. എസ്എഫ്ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും സിപിഎം നേതാവുമായ ജെ.ജെ. അഭിജിത്തിന്റേത് എന്ന പേരിലാണ് ഓഡിയോ പ്രചരിക്കുന്നത്. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ പക്കലുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.

”26 വരെയേ എസ്എഫ്ഐയില്‍ നില്‍ക്കാന്‍ പറ്റൂ. ഈ വര്‍ഷം എനിക്ക് 30 ആയി. ഞാന്‍ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വര്‍ഷങ്ങളിലെ എല്ലാം സര്‍ട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാന്‍ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ മനസ്സു മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ” അഭിജിത്തിന്റെ പേരിലുള്ള ഓഡിയോയില്‍ പറയുന്നു.

വനിതാ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്നും മദ്യപിച്ചെന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് അഭിജിത്തിനെ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img