Thursday, June 19, 2025

പിഞ്ചു കുഞ്ഞ് വെള്ളം നിറച്ച
ബക്കറ്റില്‍ വീണ് മരിച്ചു

Must Read

കാസര്‍കോട്: വെള്ളം നിറച്ച ബക്കറ്റില്‍ വീണ് 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. അമ്പലത്തറ ഏഴാം മെയില്‍ കായലടുക്കത്തെ അബ്ദുല്‍ ജബ്ബാര്‍ – റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസയാണ് ഇന്ന് രാവിലെ മരിച്ചത്.
വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മുഹമ്മദ് റിസയെ കൂടാതെ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img