ഷാര്‍ജ: സാമൂഹ്യ,വിദ്യാഭ്യാസ,ജീവകാരുണ്യ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വവും ചന്ദ്രിക ഡയരക്ടറും കെഎംസിസി ഉപദേശക സമിതിയംഗവുമായിരുന്ന ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ വിയോഗത്തിന് ഒരാണ്ട് പിന്നിടുമ്പോള്‍ പ്രവാസലോകത്തും നാട്ടിലും അനുസ്മരണ പരിപാടികളും പ്രാര്ത്ഥനാസദസ്സുകളും കൊണ്ട് ഓര്‍മയില്‍ ജ്വലിച്ചുനില്‍ക്കുകയാണ് അദ്ദേഹം.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ യുഎഇ കെഎംസിസി സംഘടിപ്പിച്ച ചടങ്ങില്‍ ഡോ.പുത്തൂര്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. പി.കെ അന്‍വര്‍ നഹ സ്വാഗതം പറഞ്ഞു.
തന്റെ ചുറ്റുമുള്ള സമൂഹത്തിന് തണലേകിയ കര്‍മ്മയോഗിയായിരുന്നു ഡോ.പി.എ ഇബ്രാഹിം ഹാജിയെന്ന് അനുസ്മരണസദസ്സ് അഭിപ്രായപ്പെട്ടു.
നവീനമായ ചിന്തയും ഇസ്ലാമികമായ ബോധനവും കൊണ്ട് ജീവിതത്തെ ധന്യമാക്കിയ മാതൃകയായിരുന്നു അദ്ദേഹം. വിശ്വാസപരമായ അടയാളങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും എല്ലാവിഭാഗം ജനങ്ങളുമായി സൗഹൃദത്തിലാവുകയും ചെയ്തു ഡോ.പി.എ ഇബ്രാഹിം ഹാജിയെന്ന് കെഎംസിസി അനുസ്മരിച്ചു.
അഡ്വ.വൈ.എ. റഹീം, മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ചേലേരി, സൂപ്പി പാതിരിപ്പറ്റ, അബ്ദുല്ല മല്ലിച്ചേരി, അസോസിയേഷന് ജനറല്‍ സെക്രട്ടറി നസീര്‍ ടി വി ,മുഹമ്മദ് പട്ടാമ്പി, അബു ചിറക്കല്‍, അഡ്വ.സാജിദ് അബൂബക്കര്‍, ഹംസ തൊട്ടിയില്‍, മുജീബ് റഹ്മാന് ,ഒ.കെ ഇബ്രാഹിം, ഇസ്മായില്‍ ഏറാമല എന്നിവര്‍ അനുസ്മരിച്ചു പ്രസംഗിച്ചു. ഉസ്താദ് ത്വാഹാ സുബൈര്‍ ഹുദവി പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുത്തു .ട്രഷറര്‍ നിസാര്‍ തളങ്കര നന്ദി പറഞ്ഞു.