Friday, June 20, 2025

പാചകത്തിന് പഴയിടം തന്നെ

Must Read

കോഴിക്കോട്: കലാപ്രതിഭകളും രക്ഷിതാക്കളും അധ്യാപകരും സംഘാടകരും നിറഞ്ഞൊഴുകുന്ന മേളയില്‍ രുചിപ്പെരുമ നിലനിര്‍ത്താന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തും. എട്ടുതരം വിഭവങ്ങള്‍ ഉള്ള സദ്യയാണ് പ്രധാനം. ചോറിന് അകമ്പടി സേവിക്കാന്‍ സാമ്പാര്‍, കൂട്ടുകറി, എരിശ്ശേരി, പുളിശ്ശേരി, അച്ചാര്‍, അവിയല്‍, തീയല്‍ എന്നിവയുണ്ടാവും. ഓരോ ദിവസവും ഓരോ പായസം വീതമാണ് വിളമ്പുക. പ്രഭാതഭക്ഷണമായി ഇഡ്ഡിലി, സാമ്പാര്‍, പുട്ടുംകടലയും അപ്പവും സ്റ്റ്യൂവും, ഉപ്പുമാവും ചെറുപയര്‍ കറിയുമൊക്കെ ഉണ്ടാവും. വൈകുന്നേരത്തെ ചായക്കൊപ്പം പരിപ്പുവട, പഴംപൊരിച്ചത്, ഉള്ളിവട എന്നിവ ഓരോ ദിവസങ്ങളിലും എത്തും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img