ദുബൈ: ദൈവം ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല; മെയ്യും മനസ്സും ശുദ്ധമായ സജ്ജനങ്ങളില്‍ ഇടം പിടിച്ചതാണ് ദൈവ’മെന്നും ‘മനസ്സിനെ വിമലീകരിക്കുന്നതിനെയാണ് ദൈവികത എന്നു പറയുന്നതെന്നും സുല്‍ത്വാനിയ ഫൗണ്ടേഷന് ചെയര്മാന് ശൈഖ് മുഹമ്മദ് ബാവ പറഞ്ഞു. ശൈഖ് യൂസുഫ് സുല്ത്വാന് ശാഹ് ഖാദിരി (ഖ.സി) യുടെ നാലാമത് ഉറുസിനോട് അനുബന്ധിച്ച് സുല്‍ത്വാനിയ ഫൗണ്ടേഷന് സംഘടിപ്പിച്ച ‘സുല്‍ത്വാനിയ പീസ് കോണ്‍ഫറന്‍സി’ല്‍ അനുഗ്രഹഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖുതുബുസമാന്‍ ശൈഖ് യൂസുഫ് സുല്ത്വാന്(ഖ സ); തീക്ഷ്ണമായ പരിശീലനങ്ങളിലൂടെ മനസ്സിനെ ശുദ്ധമാക്കി, അജ്ഞതയുടെ അന്ധകാരത്തെ ഭേദിക്കുന്ന ഒരു വലിയ കെടാവിളക്കായി കത്തികൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുല്‍ത്വാനിയ ഫൗണ്ടേഷന് യു.എ.ഇ ചാപ്റ്റര്‍ പ്രസിഡണ്ട് സയ്യിദ് മുസ്ഥഫ അല്‍ ഐദറൂസി കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു. ഉസ്മാന് മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി. സുല്‍ത്വാനിയ ഫൗണ്ടേഷന് കേന്ദ്ര കമ്മിറ്റി വര്‍ക്കിങ് പ്രസിഡണ്ട് ഡോ. അബ്ദുന്നാസിര്‍ മഹ്ബൂബി അധ്യക്ഷത വഹിച്ചു.ശൈഖ് യൂസുഫ് സുല്ത്വാന് ശാഹ് ഖാദിരിയെ കുറിച്ച ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
മത്താര്‍ അഹ്മദ് സാഗര്‍ അല്‍ മര്‍രി ദുബൈ, മാധ്യമ പ്രവര്‍ത്തകരായ എം.സി.എ നാസര്‍, ബശീര്‍ തിക്കോടി, ജലീല്‍ പട്ടാമ്പി,
അരുണ്‍ പാറാട്ട്്, അനൂപ് കീച്ചേരി, വ്യവസായികളായ സിദ്ധീഖ് എം.കെ, അന്‍സാര്‍ കൊയിലാണ്ടി, അലി അസ്ഗര്‍ മഹ്ബൂബി, ശിഹാബുദ്ദീന് സുല്‍ത്വാനി തുടങ്ങിയവര്‍ സംസാരിച്ചു. സുല്‍ത്വാനിയ ഫൗണ്ടേഷന് യു.എ.ഇ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ആരിഫ് സുല്‍ത്വാനി സ്വാഗതവും വൈസ് പ്രസിഡണ്ട് ഖാസിം മഹ്ബൂബി നന്ദിയും പറഞ്ഞു.