Sunday, June 22, 2025

അറബി ഭാഷ അപൂര്‍വ്വ വിജ്ഞാനങ്ങളുടെ കലവറ:
എന്‍. എ. നെല്ലിക്കുന്ന്

Must Read

കാസര്‍കോട്:വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ ജനവിഭാഗങ്ങള്‍ കാത്തുസൂക്ഷിച്ച അപൂര്‍വ്വ വിജ്ഞാനങ്ങളുടെയും ധൈഷണിക വ്യവഹാരങ്ങളുടെയും കലവറയാണ് ഓരോ ഭാഷയുമെന്ന് എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. പ്രാചീന റോമന്‍ യവന തത്വചിന്തകളും ഭാരതീയ വിജ്ഞാനീയങ്ങളും ഉള്‍പ്പെടെ ഭാഷാന്തരം ചെയ്തും വികസിപ്പിച്ചും പിന്‍തലമുറക്കായി സൂക്ഷിക്കുന്നതില്‍ അറബി ഭാഷ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ഗവ. കോളേജില്‍ ഒരാഴ്ചയായി നടന്നുവരുന്ന വിവിധ കലാസംസ്‌കാരിക പരിപാടികളുടെ ഗ്രാന്‍ഡ്ഫിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളില്‍ നിന്നുള്ള നാല്‍പതോളം വിദ്യാര്‍ഥികള്‍ ഗ്രാന്‍ഡ്ഫിനാലെയില്‍ മാറ്റുരച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ശ്രീധര. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ലിയാഖത്ത് അലി, പി.ടി.എ വൈസ് പ്രസിഡന്റ് അര്‍ജ്ജുനന്‍ തായലങ്ങാടി, യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് വസീര്‍, അറബിക് അലുംനി സെക്രട്ടറി സയ്യിദ് ത്വാഹാ, അബ്ബാസ് പി.എം., ഡോ. ആഷിഖ്, ആയിഷത്ത് നസീബ, അഹമദ് റുവൈസ് എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img