വാണിമേല്‍: അന്താരാഷ്ട്ര അറബിക് ഭാഷ ദിനാചരണത്തിന്റെ ഭാഗമായിവാണിമേല് എം യു പി സ്കൂള്‍ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചയായി നടന്നു വരുന്ന പ്രദര്‍ശനം സമാപിച്ചു.
വിദ്യാര്‍ത്ഥികളില്‍ അറബിക് ഭാഷയെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഭാഷയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുത്താനും പ്രദര്‍ശനം വഴിയൊരുക്കി. സമാപന ചടങ്ങ് സ്കൂള്‍ പി ടി എ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് സി വി അഷ്റഫ് അധ്യക്ഷനായി.
സ്റ്റാഫ് സെക്രട്ടറി ടി പി സറീന, അറബി അധ്യാപകരായ എം വി മുഹമ്മദ് നജീബ്, എ സൗദ, ഇ ഖൈറുന്നിസ, താഹിറ കെ പി, റാനിയ പി പി, റജില എ കെ, മുഹമ്മദ്, ഹിശാം എന്നിവര്‍ സംസാരിച്ചു.