Friday, June 20, 2025

ഖത്തറില്‍ പഴയ കറന്‍സികള്‍ മാറ്റിയെടുക്കുന്നതിന് സമയപരിധി ഈ മാസം 31വരെ

Must Read

ശരീഫ് ഉള്ളാടശ്ശേരി


ദോഹ :  ഖത്തറില്‍ പഴയ കറന്‍സികള്‍ മാറ്റിയെടുക്കുന്നതിന് സമയപരിധി ഈ മാസം 31വരെ മാത്രം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അഹ്ലി ബാങ്ക് അതിന്റെ എല്ലാ ശാഖകളിലും എടിഎമ്മുകളിലും 2021 ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് അഹ്ലിബാങ്ക് ഖത്തര്‍ ട്വിറ്ററില്‍ അറിയിച്ചു.
ദോഹ ബാങ്ക് മിക്ക ഉപഭോക്താക്കള്‍ക്കും എസ്എംഎസ് റിമൈന്‍ഡര്‍ അയച്ചാണ്  അറിയിപ്പ് നല്‍കിയത്. പഴയ ഖത്തറി ബാങ്ക് നോട്ടുകള്‍ 2021 ഡിസംബര്‍ 31 വരെ ഏതെങ്കിലും ദോഹ ബാങ്ക് ശാഖയിലോ ക്യാഷ് ഡെപ്പോസിറ്റ് എടിഎമ്മിലോ സ്വീകരിക്കുമെന്ന് ദോഹ ബാങ്ക് ട്വീറ്റില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നാണ് ഇരുന്നൂറടക്കം ഖത്തറി റിയാലിന്റെ അഞ്ചാം പതിപ്പ് നോട്ടുകള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. പഴയ നോട്ടുകളായ 1.5.10.50.100.500റിയാലിന്റെ നോട്ടുകളാണ് മാറ്റിയെടുക്കേണ്ടത് എന്ന് അധികൃതര്‍ അറിയിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img