Friday, June 20, 2025

സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സി പി എം കുതന്ത്രം കേരളത്തിൽ വിലപ്പോവില്ല: സി വി എം വാണിമേൽ

Must Read

ദുബൈ: മുസ് ലിംകൾക്കും അവരുടെ സംഘടനകൾക്കുമിടയിൽ ഛിദ്രതയുണ്ടാക്കി സമുദായത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സി. പി. എം കുതന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നും, വലിയ പ്രക്ഷോഭങ്ങളിലൂടെ അവർ നേടിയെടുത്ത അവകാശങ്ങൾക്കെതിരെയുള്ള ഇടത് സർക്കാറിന്റെ ഹിഡൻ അജണ്ട കമ്മ്യൂണിസത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം സി.വി. എം വാണിമേൽ പ്രസ്താവിച്ചു. ദുബൈ കെ എം സി സി സംഘടിപ്പിച്ച സ്പെഷ്യൽ കൺവൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വാണിമേൽ. മുസ്‌ലിം  ലീഗിന്റെ വിശാലവീക്ഷണവും സഹകരണബോധവും പാർട്ടിയുടെ ബലഹീനതയായി ആരും കാണേണ്ട. നാട്ടിനും സമൂഹത്തിനും സമുദായത്തിനും ഗുണകരമായ നയങ്ങൾ തന്നെയാണ് പാർട്ടിയുടേതെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ ദേശീയ ദിനാഘോഷ കെ എം സി സി സമാപന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി കൺവെൻഷനിൽ അറിയിച്ചു. ദുബൈ കെ എം സി സി ആക്ടിങ്  പ്രസിഡണ്ട് ഹുസൈനാർ ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, മുസ്തഫ തിരൂർ, പി. കെ ഇസ്മായിൽ, ഹംസ തൊട്ടി, ഒ. കെ ഇബ്രാഹിം, അഡ്വ: സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി പ്രസംഗിച്ചു. റയീസ് തലശ്ശേരി, ആർ. ഷുക്കൂർ, എൻ. കെ ഇബ്രാഹിം, അഷ്‌ റഫ് കൊടുങ്ങല്ലൂർ, കെ. പി. എ സലാം, ഇസ്മായിൽ അരൂക്കുറ്റി സംബന്ധിച്ചു. അഡ്വ: ഇബ്രാഹിം ഖലീൽ നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img