കാസർകോട്:വയോധികയെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ പരേതനായ പാറുവിന്റെ ഭാര്യ സുഗന്ധി (73) ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയോടെയാണ് വീടിന് സമീപത്തെ റെയിൽ പാളത്തിൽ ജഡം കണ്ടത്.
ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
മക്കൾ: ഭരതൻ, നാഗേഷ്, പുരുഷോത്തമൻ, സരോജ, ഉഷ.മരുമക്കൾ: ഗീത, ശൈലജ, രോഹിണി, നാരായണൻ, ഗണേഷ്.
സഹോദരങ്ങൾ: ഗംഗാധരൻ, മാധവി, കാർത്യായനി, ദേവകി, പരേതരായ സുലോചന, സീമന്തി, കൃഷ്ണൻ.