കാസര്‍കോട്: രാജ്യാന്തര ബീച്ച് ഫെസ്റ്റിവലിന് മുന്നോടിയായി ഇരുന്നൂറോളം കലാകാരന്മാര് ചേര്‍ന്ന് ബേക്കല്‍ പാര്‍ക്കില്‍ ഞായറാഴ്ച സായാഹ്നത്തില്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിസ്മയമായി. ഫ്ലാഷ് മോബിന്റെ ഭാഗമായി മെഗാ തിരുവാതിര, കൈമുട്ടി കളി, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ അരങ്ങേറി. ബലൂണ്‍ പറപ്പിക്കല്, കരിമരുന്ന് പ്രയോഗം എന്നിവയുമുണ്ടായി.
ഈമാസം 24 മുതല്‍ ജനുവരി രണ്ട് വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേന ബലൂണുകള്‍ പറത്തി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ മുഖ്യാതിഥിയായി.