തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടത്തിയ ഈ വര്‍ഷത്തെ ഏറ്റവും നല്ല സ്റ്റാര്‍ട്ടപ്പിനുള്ള ഗ്രാന്റ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോപ്പക്ക്. ഡോപ്പ കേരളത്തില്‍ വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെ നീറ്റ് കോച്ചിംഗ് നല്‍കിവരുന്നുണ്ട്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് വഴിയൊരുക്കിയിട്ടുണ്ട്. കൂടാതെ വെറും രണ്ടു വര്‍ഷം കൊണ്ട് ഉയര്‍ന്ന വളര്‍ച്ചയും കാഴ്ചവച്ചതിന്റെ ഭാഗമായാണ് ഈ ഗ്രാന്റ് ലഭിച്ചത്.
യാതൊരു വിധ പരസ്യങ്ങളും മാര്‍ക്കറ്റിംഗ് രീതികളും ഇല്ലാതെയാണ് ഡോപ ഇത് നേടിയതെന്നതും വലിയ സാമ്പത്തിക നിക്ഷേപങ്ങള്‍ ഇല്ലാതെ തന്നെ ആണ് ഇത് നേടാനായത് എന്നതും ശ്രദ്ധ ആകര്‍ഷിച്ചു. ഇന്നലെ തിരുവനന്തപുരത്ത് വച്ച് നടന്ന പരിപാടിയില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ മേധാവികളില്‍ നിന്നും ഗ്രാന്റും സര്‍ട്ടിഫിക്കറ്റും ഡോപ ഡയറക്ടര്‍മാരയ ഡോ നിയാസ്, ഡോ. ആഷിക് സൈനുദ്ദീന്‍, ഡോ. ആസിഫ്, മുനീര്‍ മരക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ഇത് ഞങ്ങളുടെ പരിശ്രമത്തിന് കിട്ടിയ അംഗീകാരവും ഭാവി പരിശ്രമങ്ങള്‍ക്കുള്ള ഊര്‍ജ്ജവും ആണെന്നും ഡോ. നിയാസ് അറിയിച്ചു. ഗ്രാന്റ് ലഭിച്ചത് വഴി ഇനി പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നും ഇനിയും മികച്ച കോച്ചിങ് നല്‍കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.