കാസർകോട് :ജില്ലാ വോളി ബോൾ അസോസിയേഷൻ ചെമ്മനാട് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ ജില്ലാ ഇന്റർസോൺ വോളി ചാമ്പ്യൻഷിപ്പിൽ സെന്റർ കുറ്റിക്കോൽ ജേതാക്കളായി. പി പി ബ്രദേർസ് അമ്പലത്തറയുടെ ഹാദി മൻസൂറാണ് മികച്ച കളിക്കാരൻ. മികച്ച ഡിഫന്റർ ശ്രീജിത്ത്, മികച്ച അറ്റാക്കർ ഫൈസൽ (ഇരുവരും കുറ്റിക്കോൽ ) മികച്ച ഓൾ റൗണ്ടർ -സജിത്ത് ,മികച്ച ലിബറോ – അരുൺ ഷോഷ് (ഇരുവരും പി പി ബ്രദേർസ് ). ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സമ്മാനങ്ങൾ വിതരണംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അദ്ധ്യക്ഷത വഹിച്ചു. വിജയമോഹനൻ സ്വാഗതവും അബ്ദുല്ല പി.എ നന്ദിയും പറഞ്ഞു.