കാസർകോട്:ജ്വല്ലറിയിൽ നിന്ന് ലാഭ വിഹിതം തരാമെന്ന് പറഞ്ഞ് അരക്കോടി രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. തൃക്കരിപ്പൂർ നീലാംബരത്തെ സീതിയാറകത്ത് അബ്ദുൽ ഖാദറിന്റെ പരാതിയിൽ പയ്യന്നൂരിലെ അറേബ്യൻ ജ്വലറി ഉടമ ശാഹുൽ ഹമീദിനെതിരെ കോടതി നിർദ്ദേശപ്രകാരം ചന്തേര പോലീസ് കേസെടുത്തു.
2015 മെയ് 15ന് മാസം ലക്ഷം രൂപയ്ക്ക് 1000 രൂപ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് ശാഹുൽ ഹമീദ്
അരക്കോടി രൂപ അബ്ദുൽ ഖാദറിൽ നിന്ന് വാങ്ങിയെന്നാണ് പരാതി. പണം വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രൂപ പോലും നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് അബ്ദുൽ ഖാദർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയത്.