Friday, June 20, 2025

ബഫര്‍സോണ്‍: വിദഗ്ധസമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കും:മന്ത്രി

Must Read

കോഴിക്കോട്: ബഫര്‍സോണ്‍ നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ 30 വരെയായിരുന്നു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള കാലാവധി. കൂടുതല്‍ സമയം ആവശ്യമാണെന്ന് കണ്ട പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം, ബഫര്‍സോണ്‍ നിര്‍ണയത്തിന്റെ ഭാഗമായി നടത്തിയ ഉപഗ്രഹ സര്‍വേ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഉപഗ്രഹ സര്‍വേ നിര്‍ത്തിവെക്കണമെന്നും നേരിട്ട് കര്‍ഷകരുമായി സംസാരിച്ച് തീരുമാനമെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഉപഗ്രഹ സര്‍വേയില്‍ പ്രശ്നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതൊരു സ്ഥിതിവിവരകണക്ക് മാത്രമാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിക്കുകയുണ്ടായി. ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപഗ്രഹ സര്‍വേക്കെതിരെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിയും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം. മലയോരമേഖലയില്‍ ഗ്രൗണ്ട് സര്‍വേ നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.

20ന് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. ജില്ലയില്‍ ചക്കിട്ടപാറ,ചങ്ങരോത്ത്, മരുതോങ്കര, കൂത്താളി, കൂരാച്ചുണ്ട്്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലാണ് കരുതല്‍ മേഖലാ ഭൂപടം വരുന്നത്. ഉപഗ്രഹ സര്‍വേയില്‍ സ്ഥലത്തിന്റെ പേരും മറ്റു വിവരങ്ങളും ഇല്ല. സര്‍വേ നമ്പര്‍ മാത്രമാണ് ഉളളത്. അതുകൊണ്ട് പ്രദേശവാസികള്‍ക്ക് വ്യക്തമായ വിവരം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. 20ന് നടക്കുന്ന കണ്‍വെന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img