Thursday, June 19, 2025

ജമാൽ സാഹിബ്: അഗതികളെയും അനാഥകളെയും ചേർത്തു പിടിച്ചു വിപ്ലവം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്: പി. കെ കുഞ്ഞാലിക്കുട്ടി

Must Read


സുൽത്താൻ ബത്തേരി: പ്രശസ്തിയൊ സ്ഥാനമാനങ്ങളൊ ആഗ്രഹിക്കാതെ ഒരു നാട്ടിന്റെ തന്നെ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്രത്തിന് വിസ്മയകരമായ പരിവർത്തന ദിശ നൽകിയ നവോത്ഥാന പുരുഷനാണ് എം എ മുഹമ്മദ് ജമാൽ എന്ന ജമാൽ സാഹിബെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അല്ലലും അലട്ടും അറിയിക്കാതെ അനാഥരെയും അഗതികളെയും കൂടെ നിർത്തുക വഴി ഓർഫൻ എന്ന സങ്കല്പത്തെ അദ്ദേഹം മാറ്റി മറിച്ചു. അവരിലൂടെ ഒരു രാജ്യത്തിൻറെ തന്നെ സാമൂഹിക പരിവർത്തനം സാധിച്ചെടുത്തു. വയനാട്ടിലെ പൂർവ സൂരികൾ സ്ഥാപിച്ച അനാഥ ശാലയെ, പിൽക്കാലത്തെ ഉയർന്ന സൗകര്യങ്ങൾക്കൊപ്പം നടത്താൻ അഞ്ചു പതിറ്റാണ്ടിനകം ജമാൽ സാഹിബ് നിർവഹിച്ച സേവനം എല്ലാ സ്തുതികൾക്കും പ്രശംസക്കും അപ്പുറമാണെന്നും കുഞ്ഞാലിക്കുട്ടി ഓർത്തു. മുതിർന്ന പത്ര പ്രവർത്തകർ ടി. പി ചെറൂപ്പയും കെ. എസ് മുസ്തഫയും ചേർന്നു രചിച്ച ‘ സച്ചരിതന്റെ ഉദ്യാനം’ എന്ന ജീവ ചരിത്ര പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുസ്തക പ്രകാശന ചടങ്ങ്, ജാതി മത വ്യത്യാസമില്ലാത്ത ആയിരങ്ങളെ ഉൾവഹിക്കുന്ന നാട്ടിന്റെ പരിഛേദമായി മാറുന്നത് ആ നാട്, ആ മനുഷ്യനെ എന്തു മാത്രം നെഞ്ചേറ്റുന്നു എന്നതിന്റെ തികഞ്ഞ ഉദാഹരണമായി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ആദ്യ കാലം തൊട്ടേ മുസ്‌ലിം ലീഗിന്റെ സഹകാരിയായി പ്രവർത്തിച്ചു വന്ന ജമാൽ സാഹിബിന്, എന്ത് സ്ഥാനം ഏല്പിക്കാനും പാർട്ടി തയാറായിരുന്നു. അത് എം എൽ എ യൊ അതിനും അപ്പുറത്തുള്ളതോ ഒക്കെ ആയിരുന്നിരിക്കാം. അത്തരം ഘട്ടങ്ങളിലിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു; അതിന് ജമാൽ സാഹിബ് സമ്മതിക്കുമോ എന്ന്. കേരളത്തിൽ ഇങ്ങനെയൊരു ചോദ്യം ജമാൽ സാഹിബിനെക്കുറിച്ചു മാത്രമേ ചോദിക്കാനാവുകയുള്ളു എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ‘ തണൽ’ ചെയർമാൻ ഡോ: വി. ഇദ് രീസിന് ആദ്യ കോപ്പി നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുസ്തക പ്രകാശനം നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഖാദർ പട്ടാന്പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു. ടി. പി ചെറൂപ്പ പുസ്തകം പരിചയപ്പെടുത്തി.കൽപ്പറ്റ എം എൽ എ അഡ്വ: ടി സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി പൗരാവലിയുടെ ഉപഹാരം  മുനിസിപ്പൽ ചെയർമാൻ ടി. കെ രമേശനും, ട്രെന്റ് ബുക്‌സ് ഉപഹാരം ബത്തേരി എം എൽ എ ഐ. സി ബാലകൃഷ്ണനും ജമാൽ സാഹിബിനു സമർപ്പിച്ചു. പുസ്തക രചനക്കുള്ള ട്രെന്റ് ബുക്‌സ് ഉപഹാരം ഫാറുഖ് കോളജുകളുടെ സ്ഥാപന മേധാവി സി. പി കുഞ്ഞുമുഹമ്മദ് കെ. എസ് മുസ്തഫക്ക് സമ്മാനിച്ചു.സുൽത്താൻ ബത്തേരി രൂപത അധ്യക്ഷൻ ഡോ: ഫാദർ ജോസഫ് മാർ തോമസ്, ജംഇയത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌ലിയാർ,സുൽത്താൻ ബത്തേരി മഹാ ഗണപതി ക്ഷേത്രം പ്രസിഡന്റ്  കെ. ജി ഗോപാലപിള്ള എന്നിവർ ജമാൽ സാഹിബിനെ ഷാൾ അണിയിച്ച്‌ ആദരിച്ചു.കണ്ണൂർ അപൂവാശ്രമം സ്വാമിനി പ്രേം വൈശാലി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്  ശംഷാദ് മരക്കാർ, മുൻ എം എൽ എ സി. മമ്മൂട്ടി, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ജില്ലാ ലീഗ് പ്രസിഡന്റ്  പി. പി. എ കരീം, ഡബ്ള്യു എം ഒ പ്രസിഡന്റ്  കെ. കെ അഹമ്മദ് ഹാജി, സുൽത്താൻ ബത്തേരി കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. സി ഗോപിനാഥ്‌, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ജലീൽ കണിയാമ്പറ്റ, കോഴിക്കോട് ഇഖ്‌റ ഡയറക്ടർ ഡോ: പി. സി അൻവർ, കെ എൻ എം ജില്ലാ പ്രസിഡന്റ് പോക്കർ ഫാറൂഖി, മർക്കസുദഅവ പ്രസിഡന്റ് ജമാലുദ്ദീൻ ഫാറൂഖി, ഡി എം വിംസ് മെഡിക്കൽ കോളജ് എക്സി: ട്രസ്റ്റീ യു. ബഷീർ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. ട്രെന്റ് ബുക്‌സ് എഡിറ്റർ സതീഷ് കെ സതീഷ് നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img