Friday, June 20, 2025

സച്ചരിതന്റെ ഉദ്യാനം: പ്രകാശനവും ജമാൽ സാഹിബിനു ആദരവും സുൽത്താൻ ബത്തേരിയിൽ നാളെ

Must Read

സുല്‍ത്താന്‍ബത്തേരി: സമർപ്പിത ജീവിതത്തിലൂടെ ഒരു ദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക നവോത്ഥാനം സാധിച്ചെടുത്ത എം. എ മുഹമ്മദ് ജമാലിന്റെ ജീവിതം പുസ്തകമാകുന്നു. വയനാട് മുസ്‌ലിം ഓർഫനേജ് ജനറല്‍ സെക്രട്ടറിയും സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ മേഖലയിലെ മുൻ നിര നായകനുമായ മുഹമ്മദ് ജമാൽ സാഹിബിനെ അധികരിച്ച് പത്ര പ്രവർത്തകർ ടി. പി ചെറൂപ്പയും കെ. എസ് മുസ്തഫയും ചേർന്നു രചിച്ച ” സച്ചരിതന്റെ ഉദ്യാനം”, സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ സ്‌കൂൾ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ നാളെ ഉച്ച കഴിഞ്ഞ്  2.30 ന് പ്രകാശനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുസ്തകം ഒരു നിമിത്തമാണെങ്കിലും ജമാൽ സാഹിബിന് ജന്മ നാട് നൽകുന്ന ആദരവും സ്വീകരണവും കൂടിയാണ് നാളത്തെ ചടങ്ങെന്നും ഭാരവാഹികൾ വ്യക്തമക്കി. അര നൂറ്റാണ്ടു മുന്പ് ആറു അനാഥ മക്കളുമായി ആരംഭിച്ച അനാഥ ശാല, അതിജീവിച്ച അതി ദാരുണ കഷ്ടപ്പാടിന്റെയും പട്ടിണിക്കാലത്തിന്റെയും അതി ജീവന അനുഭവങ്ങളും, സർവവും മറന്ന് കൂടെ നിന്ന ഒരു ജനതയുടെയും ചരിത്രമാണ് പുസ്തകം, ജമാൽ സാഹിബിലൂടെ പുറം ലോകത്തോടു പറയുന്നത്.പ്രമുഖ കാരുണ്യ പ്രവർത്തകനും കോഴിക്കോട് ഇഖ്‌റ ആശുപത്രി ഡെപ്യുട്ടി ഡയറക്ടറുമായ ഡോ: ഇദ് രീസിന് ആദ്യ കോപ്പി നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പ്രകാശന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. തത്സമയം ചീഫ് എഡിറ്റർ ടി. പി ചെറൂപ്പ പുസ്തകം പരിചയപ്പെടുത്തും. സഹ രചയിതാവ്  കെ. എസ് മുസ്തഫക്കുള്ള ട്രെൻറ് ബുക്‌സ് പുരസ്‌കാരം ഫാറൂഖ് കോളജ് സ്ഥാപന മേധാവി സി. പി കുഞ്ഞിമുഹമ്മദ് നിർവഹിക്കും.എം എല്‍ എ മാർ ഐ.സി ബാലകൃഷ്ണന്‍, അഡ്വ: ടി. സിദ്ദീഖ്, ഒ. ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കെ. ടി ഹംസ മുസ്‌ലിയാർ, സ്വാമിനി പ്രേം വൈശാലി, ബിഷപ്പ് ഡോ: ജോസഫ് മാര്‍ തോമസ്, സി. മമ്മൂട്ടി, കെ. എം ഷാജി, പി. പി. എ കരീം, നവാസ് പൂനൂർ, കമാൽ വരദൂർ, ടി. കെ രമേശൻ, കെ. ജി ഗോപാലപിള്ള, കെ. കെ അഹമ്മദ് ഹാജി, മുസ്‌തഫ ഫാറൂഖി, ജമാലുദ്ദീൻ ഫാറൂഖി, അഹമ്മദ് കുട്ടി ബാഖവി, അഡ്വ: പി. സി ഗോപിനാഥ്, ജലീൽ കണിയാന്പറ്റ, ഡോ: പി. സി അൻവർ, യു. ബഷീർ തുടങ്ങി സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ, മതകീയ രംഗത്തെ പ്രമുഖർ  പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുൽ ഖാദര്‍ പട്ടാന്പി,  ജനറല്‍ കണ്‍വീനര്‍ ടി. മുഹമ്മദ്, പി. പി അയ്യൂബ്, എം. എ അസൈനാർ, വി. ഉമ്മർഹാജി, കോണിക്കല്‍ ഖാദര്‍, കുന്നത്ത് അഷറഫ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img