Wednesday, June 18, 2025

യു എ ഇ അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 4 : ശബാബ് അല്‍ അണങ്കൂര്‍ ചാമ്പ്യന്മാര്‍, ബ്ലാക്ക് പാന്തേഴ്‌സ് റണ്ണേഴ്സ്

Must Read

ദുബായ്: യു എ ഇ യില്‍ താമസമുള്ള അണങ്കൂര്‍ മേഖലയില്‍ നിന്ന് ഉള്ള കായിക താരങ്ങളെ ഉള്‍പ്പെടുത്തി യു എ ഇ അണങ്കൂരിയന്‍സ് ദുബായ് അല്‍ ഖുസൈസില്‍ ഉള്ള ഫുട്ബാള്‍ കോര്‍ണര്‍ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ച ഡിസാബോ അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 4 ല്‍ ഫൈനലില്‍ ബ്ലാക്ക് പാന്തേഴ്‌സ്‌നെ പരാജയപ്പെടുത്തി ശബാബ് അല്‍ അണങ്കൂര്‍ ചാമ്പ്യന്‍സ് പട്ടം നേടി.

അണങ്കൂര്‍ മേഖലയില്‍ നിന്നും മാത്രമുള്ള നൂറിലധികം കായിക താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ എട്ട് ടീമുകള്‍ ആയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.യു എ ഇ യിലെ യുവ വ്യവസായി ഡാനിഷ് തായലങ്ങാടി കിക്ക് ഓഫ് ചെയ്തു പരിപാടി ഉദ്ഘാടനം ചെയ്തു.

ജനപങ്കാളിത്തം കൊണ്ടും മികവ് കൊണ്ടും കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ തന്നെ ഏറെ ജന ശ്രദ്ധ നേടി. എല്ലാവരുടെയും സഹകരണവും ആവേശവുമാണ് പരിപാടിയുടെ വിജയമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് തായല്‍, ശകീല്‍ അണങ്കൂര്‍, യാച്ചു കെ സ് അറഫാ റോഡ് , ശരീഫ് ഹമ്മാദ്, അന്‍സാരി കൊല്ലമ്പാടി, നൗഷാദ് പച്ചക്കാട്, സഫ്വാന്‍ അണങ്കൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. .

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img