Thursday, June 19, 2025

ട്വിറ്റര്‍ വിനയായി; ഏറ്റവും വലിയ സമ്പന്നന്‍ സ്ഥാനം നഷ്ടപ്പെട്ട് ഇലോണ്‍ മസ്‌ക്

Must Read

വാഷിംഗ്ടണ്‍: ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനത്തുനിന്ന് ട്വിറ്ററിന്റെ പുതിയ ബോസും ടെസ്‌ല സി ഇ ഒയുമായ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടിന് മുന്നേറ്റം. പ്രമുഖ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റണ്‍ന്റെ സി ഇ ഒയായ ബെര്‍നാര്‍ഡിന്റെ ആസ്തി 185.8 ബില്യണ്‍ ഡോളറാണ്. ഇലോണ്‍ മസ്‌കിനെക്കാള്‍ 400 മില്യണ്‍ ഡോളറിന്റെ സമ്പത്താണ് ബെര്‍നാര്‍ഡിനുള്ളത്. ഫോബ്‌സ് മാസികയാണ് പുതിയ പട്ടിക പുറത്തുവിട്ടത്.
ടെസ്‌ല, ട്വിറ്റര്‍, സ്‌പേസ് എക്‌സ്, ന്യൂറാലിങ്ക്, ദി ബോറിംഗ് കമ്പനി എന്നിവയില്‍ നിന്നുള്ള വരുമാനമാണ് മസ്‌കിന്റെ ആസ്തിയായി കണക്കാക്കുന്നത്. മസ്‌കിന്റെ ആസ്തിയുടെ ഇടിവിന് പിന്നില്‍ ട്വിറ്ററിന്റെ ഏറ്റെടുക്കലാണെന്നാണ് വിലയിരുത്തല്‍. 44 ബില്യണ്‍ ഡോളറാണ് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനായി മസ്‌ക് നിക്ഷേപിച്ചത്. ഇതിന്റെ ഫലമായി ആസ്തി 200 ബില്യണ്‍ ഡോളറിന് താഴെയാവുകയായിരുന്നു. അതേസമയം, മസ്‌കിന്റെ ശ്രദ്ധമുഴുവന്‍ ട്വിറ്ററിലായത് ടെസ്‌ലയുടെ സ്‌റ്റോക്ക് ഇടിവിന് കാരണമായതായി ഓഹരി ഉടമകള്‍ പറയുന്നു. മസ്‌ക് തന്നെ ഏകദേശം 20 മില്യണ്‍ ഓഹരികള്‍ വിറ്റതോടെ നാല് ബില്യണ്‍ ഡോളറിന്റെ വരെ ഇടിവാണ് ടെസ്‌ല നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നടന്ന കൂട്ടപ്പിരിച്ചുവിടല്‍ ഏറെചര്‍ച്ചാവിഷയമായ ഒന്നാണ്. കമ്പനിയുടെ മേധാവിത്വ കൈമാറ്റത്തിന്റെ സമയം മുതല്‍ തന്നെ മസ്‌ക് തൊഴിലാളികളെ പിരിച്ച് വിടും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ട്വിറ്ററിന്റെ തലപ്പത്തെത്തിയതിന് ശേഷം കൈയില്‍ സിങ്കുമായി ഓഫീസില്‍ പ്രത്യക്ഷപ്പെട്ട ഇലോണ്‍ മസ്‌ക് ഇത് ശരി വെയ്ക്കുന്ന രീതിയില്‍ പിന്നീട് ലോകമെമ്പാടുമുള്ള ട്വിറ്റര്‍ ഓഫീസുകള്‍ അടച്ചിടുകയും തൊഴിലാളികളെ കൂട്ടമായി പിരിച്ച് വിടുകയുമായിരുന്നു. പ്രതിദിനം കമ്പനി നേരിടുന്ന നാല് മില്ല്യണ്‍ എന്ന ഭീമമായ നഷ്ടമാണ് തൊഴിലാളികളെ പിരിച്ച് വിടലെന്ന കാര്‍ക്കശ്യമായ നടപടി സ്വീകരിക്കാന്‍ കാരണമെന്നായിരുന്നു ട്വിറ്റര്‍ സി ഇ ഒ നല്‍കിയ വിശദീകരണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img