Monday, August 18, 2025

ഇമാറാത്തി സംസ്‌കാരം ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃക: എ.പി.ശംസുദ്ധീന്‍

Must Read

ദുബൈ:വിദേശികളെ ചേര്‍ത്ത് പിടിച്ചു അവരെ രാഷ്ട്ര നന്മക്കായ് ഉപയോഗപ്പെടുത്തുന്ന യു.എ.ഇ.ഭരണാധികാരികളുടെ വിശാല മനസ്‌കത ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്ന് യു.എ.ഇ കെ.എം.സി.സി മുഖ്യ രക്ഷാധികാരി എ.പി. ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ പറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളില്‍ യു.എ.ഇ യുടെ അത്ഭുതകരമായ വളര്‍ച്ചയുടെ പിന്നിലെ പ്രചോദനം ഈ ഇമാറാത്തി സംസ്‌കാരമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.സമാധാനവും, സന്തോഷവും, സഹിഷ്ണതയുമാണ് ഇമാറാത്തിനെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നിറുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച യു.എ.ഇ.യുടെ 51-ാം മത് ദേശീയ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ജില്ലാ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് ഒ.ടി. സലാം അദ്ധ്യക്ഷത വഹിച്ചു.

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്, യു.എ.ഇ.കെ.എം.സി.സി. ജന: സെക്രട്ടറി പി.കെ.അന്‍വര്‍ നഹ കെ.എം.സി.സി നേതാക്കളായ ഇബ്രാഹീം മുറിച്ചാണ്ടി, അഡ്വ: സാജിദ് അബൂബക്കര്‍,ഒ.കെ. ഇബ്രാഹീം, കെ.പി.എ.സലാം, അരിപ്പാമ്പ്ര അബ്ദുര്‍ ഖാദര്‍,മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര, ഇസ്മായില്‍ ഏറാമല എന്നിവര്‍ പ്രസംഗിച്ചു.

അംഗ വൈകല്യത്തെ അതിജീവിച്ചു റാസല്‍ ഖൈമ ജബല്‍ ജൈസ് പര്‍വ്വത നിര കീഴടക്കിയ ഷഫീഖ് പാണക്കാടനെ ചടങ്ങില്‍ ആദരിച്ചു. പി.വി.നാസര്‍ സ്വാഗതവും, സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു. നാസര്‍ കുറമ്പത്തൂര്‍, മുജീബ് കോട്ടക്കല്‍, ഷക്കീര്‍ പാലത്തിങ്ങല്‍, ശിഹാബ് ഇരിവേറ്റി, സൈനുദ്ധീന്‍ പൊന്നാനി, ഫക്രുദ്ദീന്‍ മാറാക്കര, ഷമീം ചെറിയമുണ്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img