പേരാമ്പ്ര: ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നതിന്റെ ഉത്തരവാദിത്തം മുസ് ലിം മതനേതൃത്വത്തിനു മേല്‍ കെട്ടിവെച്ച് സംഘപരിവാറിന്റെ കൈയടി വാങ്ങാനുള്ള സി. പി. എം ശ്രമത്തിന്റെ ഭാഗമാണ് എ. എന്‍ ഷംസീറിന്റെ പ്രസ്താവനയെന്നും മാര്‍ക്‌സിസ്റ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിന്റ തെളിവാണ് അതെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് കുറ്റപ്പെടുത്തി. വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണ പരാജയം മറച്ചുവെക്കാനുള്ള സി.പി.എം, ബി.ജെ.പി പാര്‍ട്ടികളുടെ തന്ത്രമാണ് ഹലാല്‍ വിവാദത്തിന്റെ പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. വാല്യക്കോട് മേഖല മുസ്ലിം ലീഗ് കുടുംബ സംഗമം (നാട്ടുപച്ച) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. കെ നാസര്‍ അധ്യക്ഷതവഹിച്ചു. പി. കെ സലീമ ടീച്ചര്‍, ഇ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ക്ലാസ്സെടുത്തു. ആര്‍. കെ മുനീര്‍, ടി. കെ എലത്തീഫ്, സാജിദ് നടുവണ്ണൂര്‍, ആവളഹമീദ്, ആനേരി നസീര്‍, ചെരിപ്പേരി മൂസ, ടി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, സൗഫി താഴക്കണ്ടി, വി. പി റിയാസലാം, ടി. പിനാസര്‍, പി. ഹാരിസ്, ഷര്‍മിന കോമത്ത്, പി. കെ. കെ നാസര്‍, കെ. എം നസീറ ടീച്ചര്‍, പി. സി മുഹമ്മദ് സിറാജ്, എ.വി സക്കീന, സലീം മിലാസ്, വി. എന്‍ നൗഫല്‍, ഗഫൂര്‍ വാല്യക്കോട്, എം. ടി ഹമീദ്, കെ. ശരീഫ വാല്യക്കോട് പ്രസംഗിച്ചു.
സി. പി എമ്മില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന കുന്നുമ്മല്‍ അസ്ലമിനെ എം. കെ. സി കുട്ട്യാലി പതാക നല്‍കി സ്വീകരിച്ചു. എന്‍. അബ്ദുല്‍റസാഖ് സ്വാഗതവും കെ. കെ ലത്തീഫ് നന്ദിയും പറഞ്ഞു.