Thursday, June 19, 2025

മഹാരാഷ്ട്ര മന്ത്രിമാര്‍ കര്‍ണാടക
സന്ദര്‍ശനം ഉപേക്ഷിച്ചു

Must Read

മംഗളൂറു: കര്‍ണാടക-മഹാരാഷ്ട്ര തര്‍ക്ക ഭൂമിയില്‍ ചൊവ്വാഴ്ച പ്രവേശിക്കാനുള്ള നീക്കം മഹാരാഷ്ട്ര മന്ത്രിമാര്‍ ഉപേക്ഷിച്ചു. കര്‍ണാടകയില്‍ നിന്നുള്ള പ്രതിഷേധവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധവും കണക്കിലെടുത്ത് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ രാത്രിയോടെ പ്രതിഷേധക്കാര്‍ ബെലഗാവിയില്‍ എത്തി തമ്പടിച്ചിരുന്നു.

മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പടില്‍, എക്സൈസ് മന്ത്രി ശംഭുരാജ് ദേശായി,തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരിച്ച ഉന്നതാധികാര സമിതി ചെയര്‍മാന്‍ ധൈര്യശീല്‍ മനെ എം.പി എന്നിവര്‍ ബെലഗാവിയില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്.
അവരുടെ പ്രവേശനം വിലക്കി ബെലഗാവി ജീല്ല ഡെപ്യൂട്ടി കമ്മീഷണര്‍ നിതീഷ് പടില്‍ ഉത്തരവിറക്കുകയും കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img