കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞമ്മത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തറുവയ് ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ടിഅഷറഫ്, കെ.കെ.ലിസി, പേരാമ്പ്ര പഞ്ചായത്തംഗങ്ങളായ വിനോദ് തിരുവോത്ത്, രാഗേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സി.കെ.വിനോദ് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതവും ശ്യാംദാസ് നന്ദിയും പറഞ്ഞു.
പേരാമ്പ്രയിലെ ഡയാലിസിസ് സെന്ററില്‍ നടന്ന സംഗമത്തിന് പേരാമ്പ്ര ഡയബറ്റിക് ആന്റ് ക്യാന്‍സര്‍ കെയര്‍ ട്രസ്റ്റ് നേതൃത്വം നല്കി. പരിപാടിയില്‍ 150 ഓളം രോഗികളും കൂട്ടിരിപ്പുകാരും പങ്കെടുത്തു. ഡയാലിസിസ് രോഗികളുടെ കലാപരിപാടികളും അരങ്ങേറി.