ബാപ്തല: ആന്ധ്രപ്രദേശില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 15 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ബാപ്തല ജില്ലയില്‍ ജംപാനി ഗ്രാമത്തിലാണ് അപകടമുണ്ടായത്.
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടാറ്റ എയ്സ് വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കൃഷ്ണ ജില്ലയിലുള്ളവരാണ് മരിച്ചവരെല്ലാം. 23 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്.
തെനാലി ടൗണില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായാണ് ഇവര്‍ വാഹനത്തില്‍ കയറിയത്. മൂടല്‍ മഞ്ഞും അശ്രദ്ധമായ ്രൈഡവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ തെനാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.