ന്യൂഡല്‍ഹി: ആത്മീയ നേതാവിനെ പരമാത്മാവായി പ്രഖ്യാപിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഒരു ലക്ഷം രൂപ പിഴയിട്ടാണ് ഹരജി തള്ളിയത്. ശ്രീ ശ്രീ താക്കൂര്‍ എന്നറിയപ്പെടുന്ന അനുകുല്‍ചന്ദ്ര ചക്രവര്‍ത്തിയെ പരമാത്മാവായ് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ജസ്റ്റിസ് എം.ആര് ഷായുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് ഹരജി തള്ളുകയായിരുന്നു.
ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന വസ്തുത അവഗണിയ്ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതിവ്യക്തമാക്കി