അമൃത്സര്‍:സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ യുഎസിലെ കാലിഫോര്‍ണിയയില്‍ പിടിയിലായതായി സൂചന.കഴിഞ്ഞ നവംബര്‍ 20ന് ഇയാള്‍ അറസ്റ്റിലായതായാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബ്രാറിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് എന്‍ഐഎ യു.എസ് ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോട് (എഫ്ബിഐ) ആവശ്യപ്പെട്ടു. പഞ്ചാബിലെ ശ്രീ മുക്തസര്‍ സാഹിബ് സ്വദേശിയായ സത്യേന്ദ്രര്ജീത്ത് സിംഗ് ആണ് ഗോള്‍ഡി ബ്രാര്‍ എന്ന പേരില്‍ കുപ്രസിദ്ധനായത്. 2017ല്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ എത്തിയ ഇയാള്‍ പിന്നീട് ലോറന്‍സ് ബിഷ്നോയ് എന്ന കുറ്റവാളിയുടെ സംഘത്തില്‍ ചേരുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന ദേരാ സച്ച സൗദ അനുയായിയുടെ കൈാലപാതകത്തില് ബ്രാറിന് പങ്കുണ്ടെന്നാണ് സൂചന.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെ വാല കഴിഞ്ഞ മേയ് 23നാണ് കൊല്ലപ്പെട്ടത്.മൂസെ വാല ഉള്‍പ്പെടെയുള്ളവരുടെ വിഐപി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ഇതിനു പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തിയിരുന്നു.