Saturday, June 21, 2025

വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ല: മന്ത്രി ആന്റണി രാജു

Must Read

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു. അങ്ങനെയൊരു വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് മറ്റു മന്ത്രിമാര്‍ ആരോപിക്കുമ്പോഴാണ് വ്യത്യസ്ത നിലപാടുമായി ആന്റണി രാജു രംഗത്തെത്തിയത്.

മന്ത്രി വി.അബ്ദുറഹ്‌മാനെതിരെ നടത്തിയ പരാമര്‍ശം വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ”മന്ത്രി വി.അബ്ദുറഹ്‌മാന്റെ പ്രസ്താവന കേട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഒരിടത്തും ഇതിനു പിന്നില്‍ തീവ്രവാദ ബന്ധമുള്ളവരാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചില വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അത്തരത്തില്‍ ആക്കിയെടുക്കാനുള്ള ചില ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായി. മന്ത്രിയെ തീവ്രവാദി എന്ന മട്ടിലേക്ക് വ്യാഖ്യാനിച്ചത് ഒട്ടും ശരിയായില്ല”മന്ത്രി പറഞ്ഞു.

പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രിആരോപിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img