Saturday, June 21, 2025

പയ്യന്നൂരില്‍ സിപിഎം അനുനയത്തിന് വഴങ്ങാതെ വി.കുഞ്ഞികൃഷ്ണന്‍

Must Read

കണ്ണൂര്‍:പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടു സംബന്ധിച്ചുള്ള മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്റെ പരാതി വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ച് സിപിഎം. പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണന്‍, വി.നാരായണന്‍ എന്നിവര്‍ കഴിഞ്ഞദിവസം വി.കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ചാണ് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയത്.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. അടുത്ത പയ്യന്നൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കണമെന്നും വി.കുഞ്ഞികൃഷ്ണനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ തിരിച്ചുവരാന്‍ കഴിയുന്ന ഫോര്‍മുല നേതാക്കള്‍ അവതരിപ്പിച്ചതായാണ് വിവരം. എന്നാല്‍, ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയ തനിക്കെതിരെ നടപടിയെടുത്തത് എന്തിനെന്ന് പാര്‍ട്ടി വിശദീകരിക്കാതെ മടങ്ങി വരവില്ലെന്നാണ് വി.കുഞ്ഞികൃഷ്ണന്റെ നിലപാട്.

ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണ ഫണ്ട് എന്നിവയില്‍ രണ്ടു കോടിയോളം രൂപയുടെ തിരിമറിയും ക്രമക്കേടും നടന്നതായി ആരോപിച്ച്, ബാങ്ക് രേഖകള്‍ സഹിതം വി.കുഞ്ഞികൃഷ്ണന്‍ സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, ടി.ഐ.മധുസൂദനന്‍ എംഎല്‍എ അടക്കം, പരാതിയില്‍ ആരോപണവിധേയരായ അഞ്ചു പേര്‍ക്കെതിരെ സിപിഎം അച്ചടക്ക നടപടിഎടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img