Friday, June 20, 2025

ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

Must Read

ആത്മീയതയിലൂന്നിയ ഭൗതിക വിദ്യാഭ്യാസത്തിന് ഉദാത്ത മാത്യകയാണ് ദാറുല്‍ ഹുദയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍

തിരൂരങ്ങാടി: ആസ്വാദന കലയുടെയും ക്രിയാത്മക പരിപാടികളുടെയും സര്‍ഗ വിസ്മയം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ആറാമത് സിബാഖ് ദേശീയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെക്ക് ഹിദായ നഗറില്‍ തുടക്കമായി. ‘നല്ല നാളേക്കായി പൈതൃകത്തിന്റെ കരുതല്‍’ എന്ന സന്ദേശവുമായി ഇസ്ലാമിക കലയുടെ പാരമ്പര്യവും പൈതൃകവും പകരുന്ന സിബാഖ് കലാമാമാങ്കം ഇനി അഞ്ചുദിവസം വാഴ്സിറ്റിയില്‍ വസന്തോത്സവം തീര്‍ക്കും.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഗ്രാന്റ് ഫിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ദാറുല്‍ഹുദാ സെക്രട്ടറി യു വി കെ മുഹമ്മദ് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യാതിഥിയായി.

ആത്മീയതയിലൂന്നിയ ഭൗതിക വിദ്യാഭ്യാസത്തിന് ഉദാത്ത മാത്യകയാണ് ദാറുല്‍ ഹുദയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ സിബാഖ് ദേശീയ കലോത്സവം ഉദ്ഘാടന വേദിയില്‍ മുഖ്യതിഥിയായി സംസാരിക്കുയായിരുന്നു അദ്ദേഹം. മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം കൂടി പകര്‍ന്നു നല്‍കി കാലോചിത സംവിധാനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍കലാശാലയുടെ പാഠ്യപദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈല്‍, അഡ്വ. പി.എം.എ സലാം, വി.എസ് ജോയ്, യു.ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, കെ,സി മുഹമ്മദ് ബാഖവി, അബ്ദുശ്ശകൂര്‍ ഹുദവി ചെമ്മാട്, അസ്ലം ഫൈസി ബാംഗ്ലൂര്‍, ഡോ. റഫീഖലി ഹുദവി, മീറാന്‍ സഅദ് ദാരിമി, ശമീര്‍ ഫൈസി ഒടമല, സി.യൂസുഫ് ഫൈസി, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.എന്‍ ഹുസൈന്‍ ഹാജി, അബ്ദുര്‍ഹ്‌മാന്‍ കുട്ടി, കെ.പി ശംസുദ്ധീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദ്ഘാടന സെഷനു ശേഷം ദാറുല്‍ഹുദാ പി ജി വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ സിഡ്‌നി മൗലിദ്, ഖവാലി, അറബി കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങിയ വിവിധ കള്‍ച്ചറല്‍ പരിപാടികള്‍ നടന്നു.

കേരളത്തിലെ 28 സഹസ്ഥാപനങ്ങളിലെയും, ആസാം, ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വാഴ്സിറ്റി ഓഫ് കാമ്പസുകളിലെയും രണ്ടായിരത്തിലധികം മത്സരാര്‍ഥികള്‍ 252 ഇനങ്ങളില്‍ മാറ്റുരക്കും. അഞ്ച് പ്രധാന വേദികളടക്കം പത്ത് വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഡിസംബര്‍ 4 ന് ഞായറാഴ്ച രാവിലെ സ്മൃതി പഥ പ്രയാണം നടക്കും. 5 ന് വൈകീട്ട് 6.30 ന് നടക്കുന്ന ബിരുദദാന-നേതൃസ്മൃതി സമ്മേളനത്തോട് കൂടി ദാറുല്‍ഹുദാ സിബാഖ് ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് പരിസമാപ്തിയാവും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img