Wednesday, June 18, 2025

കലക്ടറേറ്റില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

Must Read

കോഴിക്കോട് : കലക്ട്രേറ്റില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന സമിതി കമ്മീഷണര്‍ എം.എസ് മാധവികുട്ടി നിര്‍വഹിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള സഹായി സെല്ലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും ഡി.സി.എ കമ്പ്യൂട്ടര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് ഇന്റേണ്‍ഷിപ്പിനെത്തുന്നത്. നാഷണല്‍ സേവിങ്‌സ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, മെഡിക്കല്‍, സാമൂഹ്യനീതി, നാഷണല്‍ ട്രസ്റ്റ്, പ്രൊബേഷന്‍ എന്നിങ്ങനെ ആറ് ജില്ലാ ഓഫീസുകളിലേക്കായാണ് വിദ്യാര്‍ത്ഥികളെ നിയമിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ മൂന്നു മാസത്തേക്കാണ് നിയമനം.

ജില്ലാ മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ അഷ്റഫ് കാവില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ നാഷണല്‍ സേവിങ്‌സ് ഗിരീഷ് , ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജാബിര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സി വി.ഫസ്‌ന, റീജിയണല്‍ ഡയറക്ടര്‍ പ്രോഗ്രാം കെ.എസ്.എസ്.എം ഡോ. സൗമ്യ, കെ.എസ്.എസ്.എം പോഗ്രാം കോര്‍ഡിനേറ്റര്‍ റിയാസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ സൂപ്പര്‍വൈസര്‍ രാധിക സ്വാഗതവും മഹത്മാ ഗാന്ധി നാഷണല്‍ ഫെല്ലോ അതുല്‍ മുരളീധരന്‍ നന്ദിയുംപറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img