Friday, June 20, 2025

ഹലാല്‍: വൈകാരിക പ്രതികരണങ്ങള്‍ വിഢ്ഢിത്തം; അവിവേകം

Must Read

ഭക്ഷണത്തില്‍ തുപ്പുന്നവരാണ് മുസ്ലിംകള്‍ എന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തി മുസ്ലിം ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ആഹ്വാനം സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.
ഭക്ഷണത്തിലും വസ്ത്രത്തിലും വര്‍ഗീയത കലര്‍ത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ഏതു സമുദായത്തില്‍പ്പെട്ടവരാണെങ്കിലും രാജ്യദ്രോഹികള്‍ ആയിത്തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. ഒരു ബഹുസ്വര സമൂഹത്തില്‍ നിരന്തരം നടക്കുന്നത് വലിയ വിപത്തിന്റെ സൂചനയാണ്. അതിലുപരി വലിയ വിഡ്ഢിത്തവും അവിവേകവുമാണ്.
ഹലാല്‍ ബോര്‍ഡ് മുസ്‌ലിം സംഘടനകളൊ പണ്ഡിതന്മാരൊ ആവശ്യപ്പെട്ടതല്ല. കച്ചവടക്കാര്‍ അവരുടെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമായി ചെയ്യുന്നതാണ്. ശബരിമലയിലെ ശര്‍ക്കര വിവാദത്തില്‍ ഇത് മനസ്സിലാക്കിയവരാണ് നാം.
മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സന്തോഷിപ്പിക്കുന്ന പ്രതികരണങ്ങളൊ  ബഹിഷ്‌ക്കരണങ്ങളൊ മുസ്ലിംകളുടെ ഭാഗത്തു നിന്നുണ്ടാവരുത്. അയല്‍വാസി ഏത് മതക്കാരനൊ ജാതിയൊ ആയാലും സൗഹാര്‍ദ്ദപരമായി വര്‍ത്തിക്കണമെന്ന് പഠിപ്പിച്ച ദര്‍ശനത്തിന്റെ പ്രയോക്താക്കളായ മുസ്ലിംകള്‍ തുടര്‍ന്ന് വരുന്ന സംയമനം  നിലനിര്‍ത്തേണ്ടത് മതേതര സംവിധാനത്തിന് അനിവാര്യമാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img