കോഴിക്കോട്: ലൈഫ് ഭവനപദ്ധതി അട്ടിമറിച്ച സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നാളെ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. കെ. മുരളീധരന് എം.പി ഉദ്ഘാടനം ചെയ്യും. തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ സംഘടനയാണ് രാജീവ്ഗാന്ധി പഞ്ചായത്ത് സമിതി.
ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു മാസമായിട്ടും പദ്ധതി തുടങ്ങാനായിട്ടില്ല. അപേക്ഷകര്‍ക്ക് അര്‍ഹതപ്പെട്ട തുക വിതരണം ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുണഭോക്താക്കളുമായി കരാര്‍ വെക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം ആളുകളാണ് വീടിന് അപേക്ഷ നല്കി കാത്തിരിക്കുന്നത്. അഭിമാനമായ ഇന്ദിരാ ആവാസ് യോജന ഇല്ലാതാക്കി പകരം കൊണ്ടുവന്ന ലൈഫ് പദ്ധതി എങ്ങുമെത്താതെ പോയിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന പട്ടിക അംഗീകരിക്കുന്ന സംവിധാനമായി ഗ്രാമസഭകളെ നോക്കുകുത്തിയാക്കുന്നു. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കോട്ടയില്‍ രാധാകൃഷ്ണന്, പ്രമോദ് കക്കട്ടില്‍, കെ.സി ശോഭിത, അല്‍ഫോന്‍സ് മാത്യു തുടങ്ങിയവരും സംബന്ധിച്ചു.