തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ വില കുറഞ്ഞിരുന്നു. ഇന്നലെ 38760 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4845 രൂപയും. ഇന്ന് 80 രൂപയാണ് പവന് കൂടിയിരിക്കുന്നത്. പവന് ഇന്നത്തെ വില 38,840 രൂപയും ഗ്രാമിന് 4855 രൂപയുമാണ്. ഇന്നലെ 80 രൂപയായിരുന്നു പവന് കുറഞ്ഞിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നവംബര്‍ 18ന് രേഖപ്പെടുത്തിയ 39,000 രൂപയാണ്.