Wednesday, June 18, 2025

‘മാസ്‌ക് ‘ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

Must Read

മാസ്‌ക് ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സംവിധായകന്‍ ഷംനാദ് കരുനാഗപള്ളിക്കൊപ്പം.

റിയാദ്: പ്രവാസികളുടെ കഥ പറയുന്ന ‘മാസ്‌ക് ‘ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ മാസ്‌ക് ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം ഡോ: മജീദ് ചിങ്ങോലി നിര്‍വ്വഹിച്ചു. മലാസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ നാസര്‍, സുരേഷ് ശങ്കര്‍,നസീര്‍ ഖാന്‍, മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, അബി ജോയ്, ഖമര്‍ബാനു, ഹിബ അബ്ദുല്‍ സലാം തുടങ്ങിയവരും അണിയറ പ്രവര്‍ത്തകരും സംബന്ധിച്ചു.

പ്രവാസികള്‍ തങ്ങളുടെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കാനായി എപ്പോഴും അണിയുന്നത് ഒരു ചിരിയുടെ മുഖം മൂടിയാണ്. എന്നാല്‍ നന്മയുടെ റാന്തലുകള്‍ ഇപ്പോഴും അണഞ്ഞു പോയിട്ടില്ലെന്നതും അലിവിന്റെ പൊന്‍കിരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നതുമായ പ്രവാസത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്. റിയാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

പുതുമുഖങ്ങളെ അണിനിരത്തി മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ രചന, സംവിധാനം മാധ്യമ പ്രവര്‍ത്തകനായ ഷംനാദ് കരുനാഗപ്പള്ളിയാണ് നിര്‍വ്വഹിച്ചിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img