കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ കന്നൂരില്‍ സജ്ജമായി. എട്ട് വാഹനങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാന്‍ ഇവിടെ സാധിക്കും. 20 ലക്ഷം രുപ ചെലവഴിച്ച് കെ. എസ്. ഇ.ബിയാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലെയും പ്രധാന ടൗണുകളില്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉടന്‍ നിലവില്‍ വരും.
കന്നൂര്‍ സബ്‌സ്റ്റേഷന്‍ പരിസരത്താണ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. 30 യൂണിറ്റ് വൈദ്യുതിയാണ് ഒരു കാര്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമുള്ളത്. 15 രൂപയാണ് ഒരു യൂണിറ്റിന്റെ ചെലവ്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചത്.
ഇലക്ട്രിക് ഓട്ടോകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാന്‍ മണ്ഡലത്തിലെ ഏഴ് സ്ഥലങ്ങളില്‍ പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നുണ്ട്. ഈ സെന്ററുകളില്‍ കുറഞ്ഞ താരിഫില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.