Thursday, June 19, 2025

ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലില്‍ റോഡ് യാഥാര്‍ത്ഥ്യമാവുന്നു

Must Read

കോഴിക്കോട്: വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി ഭിന്നശേഷിക്കാരനായ മകനുമായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഇടപെടല്‍ മൂലം റോഡ് യാഥാര്‍ത്ഥ്യമാവുന്നത്.

വേര്‍ങ്ങാട്ടില്‍ പയ്യടി പറമ്പില്‍ ശശിയുടെ വീട്ടിലേക്കുള്ള റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ സമീപത്തെ 5 കുടുംബങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാവും. തൊട്ടടുത്ത് സ്ഥലമുള്ള കുടുംബം സ്ഥലം വിട്ടുനല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് മനസിലാക്കിയ പഞ്ചായത്ത് അധികൃതര്‍ ആ കുടുംബവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കുകയും ചെയ്തു.
ഉച്ചക്കാവില്‍ ആയിഷാബി, തലേക്കര മുഹമ്മദ് എന്നിവരാണ് റോഡിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ മേല്‍നോട്ടത്തില്‍ മണ്ണുമാന്തിയന്ത്രം എത്തിച്ച് റോഡിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, വാര്‍ഡ് മെമ്പര്‍ കോമളം തോണിച്ചാല്‍, മുഹമ്മദ് ഗോതമ്പ റോഡ്, ജാബിര്‍ തലേക്കര, ബഷീര്‍ പുതിയൊട്ടില്‍, മാധവന്‍ ചേലോട്ട് പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img