Friday, June 20, 2025

സംസ്ഥാന മേളയിലേക്ക് 12 പ്രതിഭകള്‍

Must Read

കായികക്കുതിപ്പില്‍ വെള്ളിയോട്
ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍

വാണിമേല്‍: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വെള്ളിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ച് അത് ലറ്റുകള്‍ സംസ്ഥാനതല മത്സര യോഗ്യത നേടി. നേരത്തെ നടന്ന മത്സരങ്ങളിലെ വിജയികള്‍ ഉള്‍പ്പെടെ 12 പ്രതിഭകള്‍ സംസ്ഥാന മേളയില്‍ വാണിമേല്‍ പഞ്ചായത്തിലെ ഏക ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് പങ്കെടുക്കും.

സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ പോള്‍ വാള്‍ട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി സാന്ത്വന കെ മനോജ് ഒന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ വിഭാഗത്തില്‍ നന്ദന സന്തോഷ് 200,400 മീറ്ററിലും, അനുനന്ദന പി.പി 100 മീറ്റര്‍ ഹഡില്‍സിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അലന്റീന തെരേസ ജോസ് സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ അലന്‍ ജോസഫുമാണ് യോഗ്യത നേടിയ മിടുക്കര്‍.

നാദാപുരം ഉപജില്ലാ കായിക മേളയില്‍ ചാമ്പ്യന്‍മാരായതോടൊപ്പം ഗെയിംസ് ഇനങ്ങളില്‍ സ്‌കൂളിലെ വൈഗ സുരേഷ് ബാബു സംസ്ഥാന ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .

അണ്ടര്‍ നൈന്റീന്‍ പെണ്‍കുട്ടികളുടെ ജില്ലാ ഫുട്‌ബോള്‍ ടീമിലെ ഏഴ് പേരും വെള്ളിയോടിന്റെ ചുണക്കുട്ടികള്‍.


കെ.കെ.അര്‍ജ്ജുന്‍(സബ്ജൂനിയര്‍വോളിബോള്‍),ദേവനന്ദ,ഐ.വി.അനുദര്‍ശന(ഇരുവരും ത്രോബോള്‍ ),ഷാന്‍ കൃഷ്ണ(ത്രോബോള്‍),വൈഗ സുരേഷ് ബാബു (ഫുട്‌ബോള്‍),പി.അഞ്ജലി(കരാട്ടെ),ഫാദില്‍ മുഹമ്മദ് (വെയ്റ്റ് ലിഫ്റ്റ്) എന്നിവരാണ് സംസ്ഥാനതല മത്സര യോഗ്യത നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍.

നേട്ടം കൈവരിച്ച പ്രതിഭകളെയും പരിശീലനം നല്‍കിയ അദ്ധ്യാപകരെയും പി.ടി.എ യും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. പി.ടി.എ പ്രസി. കെ.പി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.പി ഗിരീശന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജയരാജന്‍ നാമത് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img