വടകര: റവന്യൂജില്ലാ കലോത്സവത്തിന് കടത്തനാടിന്റെ മണ്ണില്‍ തുടക്കമായി. ആയോധനകലയുടെയും സമരോത്സുകതയുടെയും നാട്ടില്‍ കലയുടെ രാപ്പകലുകലാണ് ഇനി. ഇന്ന് രചനാമത്സരങ്ങള്‍ക്ക് മാറ്റുരക്കാന്‍ വിവിധ സബ് ജില്ലകളില്‍ നിന്നായി പ്രതിഭകള്‍ എത്തി.
സെന്റ് ആന്റണീസ് സ്‌കൂളിലും ബി.ഇ.എമ്മിലുമാണ് രചനാ മത്സരങ്ങള്‍ ആരംഭിച്ചത്. 17 സബ് ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ രജിസ്ട്രേഷനും തുടങ്ങി. പ്രോഗ്രാം ഓഫീസ്, മീഡിയാ കമ്മിറ്റി, അപ്പീല്‍ കമ്മിറ്റി എന്നിവ സെന്റ് ആന്റണീസ് സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. കലോത്സവത്തിന്റെ മീഡിയാ റൂം പ്രശസ്ത എഴുത്തുകാരന്‍ കടത്തനാട്ട് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
കലോത്സവനഗരിയില്‍ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം മെഡിക്കല്‍ സംഘങ്ങളുടെ സേവനം കിട്ടും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സ് സൗകര്യവും ഉണ്ട്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 28ന് രാവിലെ 9 മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഡിസംബര്‍ 1ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും